ബ്രസീൽ സൂപ്പർതാരം നെയ്മർ ജൂനിയർ ഫ്രഞ്ച് ക്ലബ് പാരിസ് സെന്‍റ് ജെർമെയ്ൻ (പി.എസ്.ജി) വിടാൻ ആഗ്രഹം പ്രകടിപ്പിച്ചു. തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മടങ്ങിയേക്കുമെന്നു സൂചന വന്നിരുന്നെങ്കിലും ചെൽസിയിലേക്കെന്നാണ് റിപോർട്ടുകൾ. പി എസ് ജി വിടുന്നവിവരം ക്ലബ്ബിനെ അറിയിച്ചതായി ടെലിഗ്രാഫ് റിപ്പോർട്ടിൽ പറയുന്നു.
പി എസ് ജി യിൽ 2 വർഷത്തെ കരാർ കൂടി നെയ്മർക്ക് ഉണ്ട്. എന്നാൽ കരാർ തീരുന്നതു വരെ ക്ലബ്ബിൽ തുടരില്ലെന്നും ഈ മാസം തന്നെ ക്ലബ് വിടണമെന്നും പി എസ് ജിയെ അറിയിച്ചതായാണ് റിപ്പോർട്ട്. ആറ് വർഷം മുമ്പാണ് നെയ്മർ ജൂനിയർ ബാഴ്സലോണയിൽ നിന്ന് പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് ചുവടുമാറ്റം നടത്തുന്നത്
നെയ്മറെ സൈന്‍ ചെയ്യിക്കുന്ന കാര്യത്തില്‍ ബാഴ്സയിൽ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ക്ലബ് പരിശീലകൻ സാവി പ്രതികരിച്ചു. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ നെയ്മറെ വാങ്ങാനുള്ള ശേഷി സ്പാനിഷ് ക്ലബ്ബിനില്ല. പ്രീമിയർ ലീഗ് ക്ലബ് ചെൽസി നെയ്മർക്കായി ശ്രമങ്ങൾ നടത്തുന്നുണ്ട്. പി എസ് ജിയുമായി ചെൽസി അധികൃതർ ചർച്ച നടത്തിയതായാണ് റിപോർട്ടുകൾ.