നേപ്പാളില്‍ വിമാനംതകര്‍ന്നുവീണ് പതിനെട്ട് മരണം.ഗുരുതരമായി പരുക്കേറ്റ പൈലറ്റ് ചികിത്സയിലാണ്. പത്തൊന്‍പത് പേര്‍ സഞ്ചരിച്ച ചെറുവിമാനം ആണ് അപകടത്തില്‍പ്പെട്ടത്.
കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയരുന്നതിനിടെ ആണ് അപകടം. റണ്‍വേയില്‍ നിന്നും തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് വീണ് കത്തുകയായിരുന്നു. ജീവനക്കാര്‍ അടക്കം പത്തൊന്‍പത് പേരാണ് ചെറുവിമാനത്തില്‍ ഉണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ പൈലറ്റ് എം.ആര്‍ ശാക്യ ചികിത്സയിലാണ്.
പ്രാദേശികസമയം രാവിലെ പതിനൊന്ന് മണിക്കായിരുന്നു അപകടം.ശൗര്യ എയര്‍ലൈന്‍സിന്റേതാണ് അപകടത്തില്‍പ്പെട്ട വിമാനം.ശൗര്യ എയര്‍ലൈന്‍സിന്റെ തന്നെ 17 സാങ്കേതികപ്രവര്‍ത്തകരും പൈലറ്റ് അടക്കം രണ്ട് വിമാനജീവനക്കാരും ആണ് അപടത്തില്‍പ്പെട്ടത്.കാഠ്മണ്ഡുവില്‍ നിന്നും പൊഖ്‌റയിലേക്ക് യാത്ര ആരംഭിച്ച വിമാനം ആണ് തകര്‍ന്നത്. വിമാനം പൂര്‍ണ്ണമായും കത്തിയമര്‍ന്നു.