കർണാടക-തമിഴ്‌നാട് അതിർത്തിപ്രദേശമായ അത്തിബല്ലയിൽ പടക്ക കടകൾക്ക് തീപിടിച്ച് 11 മരണം. അഞ്ച് പടക്ക കടകള്‍ക്കാണ് തീപിടിച്ചത്. ശനിയാഴ്ച വൈകീട്ട് നാലരയോടെ കടയില്‍ പടക്കം ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരുക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ജീവനക്കാരനെ കാണാതായതായും റിപ്പോർട്ടുകളുണ്ട്.
ദീപാവലി ആഘോഷത്തിന് മുന്നോടിയായി ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന പടക്കങ്ങൾ തീപിടിത്തത്തിൽ പൊട്ടിത്തെറിച്ചു. ദേശീയപാതയോരത്താണ് അപകടമുണ്ടായത്. കടകൾക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും കത്തിനശിച്ചു. അഗ്നിശക്ഷാസേനയുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.