പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി തൊടുപുഴ കാരിക്കോട് തെക്കുംഭാഗം മലങ്കര ഭാഗത്ത് പുറമാടം വീട്ടില്‍ അജിയെ 53 വര്‍ഷം കഠിന തടവിനും 2 ലക്ഷം രൂപ പിഴ അടക്കുന്നതിനും കോടതി ശിക്ഷിച്ചു. തൊടുപുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി നിക്‌സണ്‍ എം ജോസഫ് ആണ് ശിക്ഷ വിധിച്ചത്.
വിവിധ വകുപ്പുകളിലെ ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി, 38 വര്‍ഷമാണ് കഠിനതടവ് അനുഭവിക്കേണ്ടി വരിക. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ബി വാഹിദയാണ് ഹാജരായത്.2016 ഡിസംബറിലാണ് സംഭവം. സ്‌കൂളിൽവെച്ച് സംശയം തോന്നിയ അധ്യാപകർ നടത്തിയ മെഡിക്കൽ പരിശോധനയിലാണ് പെൺകുട്ടി ആറുമാസം ഗർഭിണിയാണെന്ന് വ്യക്തമായത്.
38 വർഷമാണ് തടവ് അനുഭവിക്കേണ്ടത്. പിഴത്തുക അടച്ചില്ലെങ്കിൽ 200 ദിവസംകൂടി ശിക്ഷ നീളും. പെൺകുട്ടിയുടെ പുനരധിവാസത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു. കാഞ്ഞാർ സി.ഐ. ആയിരുന്ന മാത്യു ജോർജാണ് കുറ്റപത്രം സമർപ്പിച്ചത്.