ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ തുരങ്കത്തില്‍ കുടുങ്ങിയ മുഴുവന്‍ തൊഴിലാളികളെയും രക്ഷപെടുത്തി. ഒരുമണിക്കൂറിലധികം സമയം എടുത്താണ് 41 തൊഴിലാളികളേയും തുരങ്കത്തില്‍ നിന്നും പുറത്ത് എത്തിച്ചത്. തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി
പതിനേഴ് ദിവസം നീണ്ടുനിന്ന ദുഷ്‌കരമായ രക്ഷദൗത്യം ആണ് വിജയം കണ്ടത്. വൈകിട്ട് ഏഴേകാലോട് കൂടിയാണ് ആദ്യ രണ്ട് തൊഴിലാളികളെ പുറത്ത് എത്തിച്ചത്. തുടര്‍ന്ന് ഓരോരുത്തരെയായി ഒരുമണിക്കൂറിലധികം സമയം എടുത്താണ് പുറത്ത് എത്തിച്ചത്.
തുരങ്കത്തിലേക്ക് ആംബുലന്‍സ് എത്തിച്ച് ഓരോ തൊഴിലാളികളെ വീതം ഓരോ ആംബുലന്‍സില്‍ കയറ്റിയായിരുന്ന പുറത്തേക്ക് കൊണ്ടുവന്നത്. ആര്‍പ്പുവിളികളോട് കൂടിയാണ് പുറത്ത് കാത്തുനിന്നിരുന്നവര്‍ തൊഴിലാളികളെ സ്വീകരിച്ചത്. ഋഷികേശിലെ എയിംസില്‍ ആണ് തൊഴിലാളികള്‍ക്ക് ചികിത്സ നല്‍കുന്നത്. നവംബര്‍ പന്ത്രണ്ടിന് ദീപാവലി ദിവസം ആണ് തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിന്റെ അവസാനഘട്ടത്തില്‍ യന്ത്രസഹായം ഇല്ലാതെ തന്നെ തുരങ്കത്തിലെ അവശിഷ്ടങ്ങള്‍ നീക്കിയാണ് തൊഴിലാളികളുടെ സമീപത്തേക്ക് എത്തിയത്.
ഇന്ന് ആറ് മീറ്ററോളം അവശിഷ്ടങ്ങള്‍ നീക്കി. കുഴലില്‍ വെള്ളിയാഴ്ച കുടുങ്ങിയ ഡ്രില്ലിങ് യന്ത്രം ഇന്നലെ രാവിലെ പുറത്തെടുക്കാന്‍ കഴിഞ്ഞതാണ് രക്ഷാ ദൗത്യത്തിന് പുതുജീവനേകിയത്. അമേരിക്കന്‍ നിര്‍മ്മിത ഓഗര്‍ മെഷീന്‍ ഉപയോഗിച്ചാണ് അതീവ ദുഷ്‌കരമായ രക്ഷാപ്രവര്‍ത്തനത്തിന്റെ നിര്‍ണ്ണായകഘട്ടം പൂര്‍ത്തിയാക്കിയത്. എന്നാല്‍ പി്ന്നീട് ഈ മെഷിന്‍ തകരാറിലായി. തുടര്‍ന്നാണ് യന്ത്രസഹായത്തോട് കൂടിയുള്ള ഡ്രില്ലിങ്ങിന് പുറമെ റാറ്റ് ഹോള്‍ മൈനിംഗും നടത്തിയത്.