പലസ്തീന്‍ രാഷ്ട്രരൂപീകരണത്തിനായി പുതിയ രാജ്യാന്തര സഖ്യം പ്രഖ്യാപിച്ച് സൗദി അറേബ്യ. വിവിധ ലോകരാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തിയാകും ആഗോളസഖ്യം.പലസ്തീന്‍ പ്രശ്‌നത്തിന് ദ്വിരാഷ്ട്രപരിഹാരം കാണുകയാണ് ലക്ഷ്യം.ന്യൂയോര്‍ക്കില്‍ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ആണ് പ്രഖ്യാപനം പുതിയ സഖ്യരുപീകരണത്തിന്റെ പ്രഖ്യാപനം നടത്തിയത്.അറബ് ഇസ്ലാമിക് രാഷ്ട്രങ്ങളേയും യൂറോപ്യന്‍ രാജ്യങ്ങളെയും ഉള്‍പ്പെടുത്തിയാണ് സഖ്യം രൂപീകരിക്കുക.
എന്നാല്‍ ഏതെല്ലാം രാഷ്ട്രങ്ങള്‍ സഖ്യത്തില്‍ ചേരുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് സൗദി വിദേശകാര്യമന്ത്രി വെളിപ്പെടുത്തിയില്ല.പലസ്തീന്‍ പ്രതിസന്ധിക്ക് ദ്വിരാഷ്ട്ര പരിഹാരം എന്ന നിലപാടിലുന്നിയായിരിക്കും സഖ്യത്തിന്റെ ഇടപെടലുകള്‍.പലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് രാജ്യാന്തരതലത്തില്‍ നടക്കുന്ന ഇടപെടലുകള്‍ ഫലം കാണാത്ത സാഹചര്യത്തില്‍ ആണ് പുതിയ സംഖ്യം രുപീകരിക്കുന്നതിന് സൗദി അറേബ്യ ഒരുങ്ങുന്നത്.
സഖ്യത്തിന്റെ ആദ്യ യോഗം സൗദി തലസ്ഥാനമാ. റിയാദില്‍ നടക്കുമെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കി ദ്വിരാഷ്ട്ര പരിഹാരം കാണുകയാണ് ലക്ഷ്യം. ഇതില്‍ ഏറ്റവും പ്രധാനം സ്വതന്ത്രപലസ്തീന്‍ രാഷ്ട്രമാണെന്നും സൗദി വിദേശകാര്യമന്ത്രി പറഞ്ഞു. 1967-ലെ അതിര്‍ത്തികള്‍ പ്രകാരം കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കി പലസ്തീന്‍ രാഷ്ട്രം രുപീകരിക്കും വരെ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്.