അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ ചുവട് പിടിച്ച് പലിശനിരക്കുകള്‍ കുറച്ച് ഗള്‍ഫ് രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍. ഗള്‍ഫ് രാജ്യങ്ങളില്‍ വായ്പാ പലിശനിരക്കുകളില്‍ കുറവ് വന്നേക്കും.
യുഎഇ സെന്‍ട്രല്‍ ബാങ്ക് ഓവര്‍നൈറ്റ് ഡെപ്പോസിറ്റ് ഫെസിലിറ്റിക്കുള്ള പലിശനിരക്കില്‍ ആണ് മാറ്റം വരുത്തിയിരിക്കുന്നത്. ഒ.ഡി.എഫ് പലിശനിരക്കില്‍ അന്‍പത് ബേസിസ് പോയിന്റെ കുറവാണ് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്.
സൗദി സെന്‍ട്രല്‍ ബാങ്ക് റിപോ നിരക്കില്‍ അന്‍പത് ബേസിസ് പോയിന്റിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. റിപ്പോ നിരക്ക് 5.5 ശതമാനമാക്കുന്നതിനും റിവേഴ്‌സ് റിപ്പോനിരക്ക് അഞ്ച് ശതമാനമാക്കുന്നതിനും ആണ് സൗദി കേന്ദ്രബാങ്കിന്റെ തീരുമാനം.ബഹ്‌റൈന്‍ കേന്ദ്രബാങ്ക് അടക്കം ജിസിസിയിലെ മറ്റ് സെന്‍ട്രല്‍ബാങ്കുകളും പലിശനിരക്കില്‍ കുറവ് വരുത്തിയിട്ടുണ്ട്.