ഗാസയിലും ലബനനിലും അടിയന്തരവെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അറബ് ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഉച്ചകോടി.സ്വതന്ത്രപലസ്ഥീന്‍ രാഷ്ട്രം സ്ഥാപിക്കണം എന്നും ഇറാന്റെയും ലബനന്റെയും പരമാധികാരം മാനിക്കണം എന്നും ഉച്ചകോടി ആവശ്യപ്പെട്ടു.സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ആയിരുന്നു ഉച്ചകോടി.
അമേരിക്കന്‍ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് ചുമതലയേല്‍ക്കുന്നതിന്റെ മുന്നോടിയായിട്ടാണ് സൗദി തലസ്ഥാനമായ റിയാദില്‍ അറബ് ഇസ്ലാമിക രാജ്യങ്ങളുടെ അസാധാരണ ഉച്ചകോടി ചേര്‍ന്നത്.പലസ്ഥിന്‍ രാഷ്ട്രത്തിന് പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച ഉച്ചകോടി ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യ ആണെന്നും വിലയിരുത്തി.ഇറാനെ ആക്രമിക്കുന്നത് ഇസ്രയേല്‍ നിര്‍ബന്ധമായും അവസാനിപ്പിക്കണം എന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു.ഇറാന്റെ പരമാധികാരത്തെ മാനിക്കാന്‍ ഇസ്രയേല്‍ തയ്യാറകണം എന്നും സൗദി കിരീടവകാശി ആവശ്യപ്പെട്ടു.
ദ്വിരാഷ്ട്രപരിഹാരം മാത്രമാണ് ഇസ്രയേല്‍ പലസ്തിന്‍ പ്രശ്‌നത്തിന് പരിഹാരം എന്നും ഉച്ചകോടി വിലയിരുത്തി.അറഫ് ലിഗിന്റെയും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയുടെയും സംയുക്ത ഉച്ചകോടിയാണ് സൗദി അറേബ്യ റിയാദില്‍ വിളിച്ച് ചേര്‍ത്തത്.ഡൊണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതിന് മുന്‍പ് ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം അടക്ക പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച നയരൂപീകരണത്തിനാണ് ഉച്ചകോടി ചേര്‍ന്നത്.തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയിപ് ഉര്‍ദുഗാന്‍,ഖത്തര്‍ അമിര്‍ ഷെയ്ഖ് താനി ബിന്‍ ഹമത് അല്‍ താനി യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയ നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.