അഞ്ഞൂറ് ദിര്‍ഹത്തിന്റെ പുതിയ നോട്ട് പുറത്തിറക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്. നീലനിറത്തില്‍ പുതിയ പോളിമര്‍ നോട്ടാണ് പുറത്തിറക്കിയത്. ഇന്ന് മുതല്‍ പുതിയ നോട്ട് പ്രചാരത്തിലായി.
കള്ളപ്പണത്തെ ചെറുക്കുന്നതിനുള്ള അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള പുതിയ 500 ദിര്‍ഹത്തിന്റെ നോട്ടാണ് യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്. യു.എ.ഇ.യുടെ സംസ്‌കാരവും സുസ്ഥിരവികസന മാതൃകകളും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും നോട്ടില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.
നോട്ടിന്റെ ഇരുവശങ്ങളിലും രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ നഹ്യാന്റെ ചിത്രമുണ്ട്. മുന്‍വശത്ത് എക്‌സ്‌പോ സിറ്റിയിലെ ടെറ സുസ്ഥിരതാ പവിലിയന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. മറുവശത്ത് ദുബൈ മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍, ബുര്‍ജ് ഖലീഫ എന്നിവയും ഇടംപിടിച്ചിട്ടുണ്ട്. പുതിയ നോട്ടുകള്‍ നിര്‍മ്മിക്കുന്ന പോളിമര്‍ ഉപയോഗിച്ചാണ് 500 ദിര്‍ഹത്തിന്റെ നോട്ടും നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ നോട്ട് പ്രചാരത്തിലായതായി യുഎഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.