അബുദബി: സൗരോര്‍ജ്ജ ഉപയോഗത്തില്‍ ലോക റാങ്കില്‍ ഇടം നേടി യുഎഇ. എനര്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റാറ്റിസ്റ്റിക്കല്‍ റിവ്യൂ ഓഫ് വേള്‍ഡ് എനര്‍ജി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് യുഎഇ ലോക റാങ്കിങില്‍ ഇടം നേടിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ ആറം സ്ഥാനമാണ് യുഎഇക്ക്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സോളാര്‍ പാര്‍ക്കുകളാണ് യുഎഇയിലേത്. സൗരോര്‍ജ്ജം ഉപയോഗിക്കുന്നതില്‍ യുഎഇ മറ്റ് രാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന നിലയിലാണ്. അബുദബിയിലെ ഷംസ്, നൂര്‍ അബുദബി, അല്‍ ദഫ്ര സോളാര്‍ പാര്‍ക്കുകള്‍, ദുബൈയിലെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, എന്നിവയാണ് രാജ്യത്തെ സോളാര്‍ പാര്‍ക്കുകള്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ സോളാര്‍ പദ്ധതിയാണ് ദുബൈയിലെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും സോളാര്‍ പാര്‍ക്ക്. പദ്ധതികളില്‍ നിന്നും സൗരോര്‍ജ്ജ വൈദ്യുതി ഉപയോഗിക്കുന്നതില്‍ രാജ്യം ലോക റാങ്കില്‍ മുന്നിലെത്തിയിരിക്കുകയാണ്.
ലോകത്തില്‍ സൗരോര്‍ജ്ജം ഉപയോഗിക്കുന്നതില്‍ യുഎഇ ആറാം സ്ഥാനത്താണ്. ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്‌സ്, ജപ്പാന്‍, ഇസ്രയേല്‍, ചിലി എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ മുന്നില്‍ ഇടം പിടിച്ചിരിക്കുന്നത്. രാജ്യം ആതിഥേയത്വം വഹിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയ്ക്ക് മുന്നോടിയായി ശുദ്ധസ്രോതസ്സുകളിലൂടെ നേട്ടം കൈവരിക്കുന്നതും അഭിമാനകരമാണ്. പുനരുപയോജ ഊര്‍ജ്ജത്തെ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ യുഎഇ ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്നതോടെയാണ് ലോക റാങ്കിങില്‍ ഇടം പിടിച്ചിരിക്കുന്നത്.