ദുബൈ: ബലിപെരുന്നാള്‍ അവധി ദിനങ്ങളില്‍ ദുബൈ രാജ്യാന്തര വിമാനത്താവളം വഴി സഞ്ചരിച്ചത് 5,62,347 യാത്രക്കാരാണ്. ജൂണ്‍ പതിനഞ്ച് മുതല്‍ പതിനെട്ട് വരെയാണ് യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന രേഖപ്പെടുത്തിയത്. അവധി ദിനങ്ങളിലെ യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച് സുഗമമായ യാത്രയ്ക്കായി ദുബൈ രാജ്യന്തര വിമാനത്താവളത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. യാത്രക്കാരുടെ തിരക്ക് വവര്‍ദ്ധിക്കുന്ന സമയങ്ങളില്‍ ദുബൈ എയര്‍പോര്‍ട്ട് അതോരിറ്റിയും വിവിധ എയര്‍ലൈനുകളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. ഹജ്ജ് തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയെത്തുന്നവരെ സ്വീകരിക്കാന്‍ ദുബൈ വിമാനത്താവളം പൂര്‍ണസജ്ജമായതായും ജിഡിആര്‍എഫ്എ അറിയിച്ചു. തീര്‍ത്ഥാടകര്‍ക്ക് പാസ്‌പോര്‍ട്ടില്‍ പ്രത്യേക സ്റ്റാമ്പ് പതിപ്പിക്കും. ലോകമെമ്പാടുമുള്ള സന്ദര്‍ശകരുടെ പ്രധാന ഹബ്ബായി പ്രവര്‍ത്തിക്കുന്ന ദുബൈ മികച്ച യാത്രാ അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതായി ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റ്‌നന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു.