മൂന്നാം മോദി സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ ബിഹാറിനും ആന്ധ്രപ്രദേശിനും കൈനിറയെ പദ്ധതികള്‍. ബിഹാറിനായി 26000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഹിമാചല്‍പ്രദേശ് ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കായി പ്രളയപ്രതിരോധപദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.അതെസമയം കേരളത്തിന് നിരാശസമ്മാനിക്കുന്നതാണ് കേന്ദ്രബജറ്റ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്ന ബിഹാറിനും ആന്ധ്രപ്രദേശിനും പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പൊതബജറ്റില്‍.
ബിഹാറിന്റ അടിസ്ഥാന സൗകര്യവികസനത്തിനായി കൂടുതല്‍ ധനസഹായവും പ്രഖ്യാപിച്ചു. പുതിയ വിമാനത്താവളങ്ങളും മെഡിക്കല്‍ കോളേജുകളും ബിഹാറില്‍ നിര്‍മ്മിക്കും. ദേശീയപാത വികസനത്തിന് ഇരുപത്തിയാറായിരം കോടി രൂപയാണ് ബിഹാറിന് അനുവദിച്ചിരിക്കുന്നത്. പ്രളയ പ്രതിരോധത്തിനായി 11500 കോടിയും ്‌നുവദിച്ചു. ബിഹാറില്‍ രണ്ട് ക്ഷേത്ര ഇടനാഴികളും ബജറ്റില്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്ന് എക്‌സ്പ്രസ് വേകളും പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശില്‍ തലസ്ഥാന നഗരവികസനത്തിന് .്രപത്യേക ധനസഹായം പ്രഖ്യാപിച്ിചു. സംസ്ഥാനത്തിന് 15000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജും അനുവദിച്ചു.
ആന്ധ്രയുടെ പിന്നാക്കമേഖലയുടെ വികസനത്തിനും പ്രത്യേക സാമ്പത്തിക സഹായവും ബജറ്റില്‍ പ്രഖ്യാപിച്ചു. അസ്സം,ഹിമാചല്‍ പ്രദേശ്,സിക്കിം, ഉത്തരാണ്ഡ് എന്നി സംസ്ഥാനങ്ങള്‍ക്ക് പ്രളയം നേരിടുന്നതിന് പ്രത്യേക പ.ദ്ധതികളും. പ്രഖ്യാപിച്ചു. നേപ്പാളിലേതിന് സമാനമായ രീതിയില്‍ പ്രളയം നിയന്ത്രിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപനം.അതെസമയം കാലാവസ്ഥാ വ്യതിയാനം കെടുതികള്‍ വിതയ്ക്കുന്ന കേരളത്തിന് പ്രളയ സഹായത്തിന് ബജറ്റില്‍ പദ്ധതികള്‍ ഒന്നുമില്ല.