യുഎഇയില്‍ സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധന.ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് വില 330 കടന്നു.കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 64960 രൂപയായി ഉയര്‍ന്നു.
330 ദിര്‍ഹം ഇരുപത്തിയഞ്ച് ഫില്‍സ് ആണ് യുഎഇ വിപണിയില്‍ ഇന്ന് ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില.ഇരുപത്തിനാല് ക്യാരറ്റിന്റെ വില 354 ദിര്‍ഹം എഴുപത്തിയഞ്ച് ഫില്‍സായും കൂടി.ഒരു ദിവസത്തിനിടയില്‍ മാത്രം ഗ്രാമിന് മൂന്ന് ദിര്‍ഹം ആണ് ഉയര്‍ന്നത്.രാജ്യാന്തരവിപണിയില്‍ 2945 ഡോളറിലാണ് സ്വര്‍ണ്ണത്തിന്റെ വ്യാപാരം.ഇന്ന് മാത്രം മുപ്പത് ഡോളറിലധികം ആണ് കൂടിയത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നികുതി നയങ്ങളാണ് സ്വര്‍ണ്ണവില വര്‍ദ്ധിപ്പിക്കുന്നത്.അമേരിക്ക കൂടുതല്‍ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നതെന്ന ഭീതി ശക്തിപ്പെടുന്നുണ്ട്.ഈ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷിതമായ മാര്‍ഗ്ഗം എന്ന നിലയില്‍ സ്വര്‍ണ്ണത്തിലേക്ക് തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ട്.അടിസ്ഥാന പലിശനിരക്കുകള്‍ ഈ വര്‍ഷം അമേരിക്ക രണ്ട് തവണ കുറയ്ക്കും എന്ന പ്രതീക്ഷും സ്വര്‍ണ്ണത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെ എത്തിക്കുകയാണ്.