മലപ്പുറം താനൂരില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച യുവാവിൻ്റെ ആമാശയത്തില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തുവടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തി. ഇത് എം.ഡി.എം.എയാണോ എന്ന സംശയത്തിലാണ് പോലീസ്. ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. രാസപരിശോധനാ ഫലം വന്നാലേ മരണകാരണം വ്യക്തമാകൂ.
നാലര മണിക്കൂറോളമാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നീണ്ടത്. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. നട്ടെല്ലിനു ക്ഷതമേട്ടുണ്ട്. മലദ്വാരത്തിൽ ലാത്തി കയറ്റിയതിന്റേത് പോലെയുള്ള ലക്ഷണങ്ങൾ കണ്ടെത്തിയതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു.
മയക്കുമരുന്ന് കൈവശംവെച്ചതിന്റെ പേരിലാണ് തിരൂരങ്ങാടി മൂഴിക്കല്‍ മമ്പുറം മാളിയേക്കല്‍ താമിര്‍ ജഫ്രിതാനൂര്‍ പോലീസിന്റെ പിടിയിലായത്. ഇയാൾ ഉൾപ്പടെ അഞ്ചു പേരെയാണ് പോലീസ്ഇ പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നേകാലോടെ പിടിയിലായ പ്രതി പുലർച്ചെ നാലരയോടെ മരണമടയുകയായിരുന്നു.