ഇഷ്ട ചലച്ചിത്രഗാനങ്ങളും അറിയിപ്പുകളുമൊക്കെയായി ശ്രോതാക്കളുടെ മനസ്സിൽ ഇടംപിടിച്ച ആകാശവാണി അനന്തപുരി എഫ് എമ്മിന്റെ പ്രക്ഷേപണം പ്രസാർ ഭാരതി നിർത്തി. കേരളത്തിന്റെ വിവിധ ജില്ലകളിലായി 45 ലക്ഷത്തിലധികം ശ്രോതാക്കള്‍ ഉണ്ടായിരുന്ന എഫ് എം നിര്‍ത്തലാക്കുന്നത് എന്തിനാണെന്ന കാര്യത്തില്‍ പ്രസാര്‍ഭാരതിയും വ്യക്തത വരുത്തിയിട്ടില്ല.
പ്രതിഷേധം ഭയന്ന് അതീവ രഹസ്യമായായിരുന്നു നടപടി. തിരുവനന്തപുരം നിലയത്തിലെ ഉദ്യോഗസ്ഥർ പോലും സംപ്രേക്ഷണം അവസാനിപ്പിക്കാൻ ഉള്ള അറിയിപ്പ് ഇന്നലെ ലഭിക്കുമ്പോളാണ് സംഭവം അറിയുന്നത്.
കുറച്ചു നാളായി കേരളത്തിലെ എഫ് എം നിർത്താനുള്ള നീക്കങ്ങൾ സജീവമായിരുന്നു. 2022 ജനുവരിയിൽ എഫ് എമ്മിന്റെ പേരും പരിപാടികളും മാറ്റിയത് വിവാദമായിരുന്നു. വിവിധ ഭാരതി ആകാശവാണി മലയാളം എന്ന പേരായിരുന്നു പകരം നൽകിയത്.