അടുത്ത വര്‍ഷം മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി റാസല്‍ഖൈമ.യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്
അബുദബി, ദുബൈ, ഷാര്‍ഡ, ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍ എമിറേറ്റുകളില്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് റാസല്‍ഖൈമയും നിയന്ത്രണത്തിന് ഒരുങ്ങുന്നത്. പ്ലാസ്റ്റിക് ബാഗ് ഉപയോഗവും പ്രചാരവും അടുത്ത വര്‍ഷം മുതല്‍ എമിറേറ്റില്‍ നിരോധിക്കുമെന്ന് സുപ്രീംകൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദി ബിന്‍ സഖര്‍ അല്‍ ഖാസിമിയാണ് അറിയിച്ചത്. എല്ലാ വ്യാപാര സ്ഥാപനങ്ങളും റീട്ടെയില്‍ സ്റ്റോറുകളും ഔട്ട്‌ലെറ്റുകളും അനുയോജ്യമായതും പലതവണ ഉപയോഗിക്കാന്‍ പറ്റുന്നതുമായ ബദല്‍ സംവിധാനം നടപ്പിലാക്കണമെന്ന് റാസല്‍ഖൈമ പരിസ്ഥിതി സംരക്ഷണ അതോറിറ്റിയും വ്യക്തമാക്കി. പ്ലാസ്റ്റിക് ബാഗ് ഉപയോഗം കുറയ്ക്കുന്നതിനായി അഞ്ച് എമിറേറ്റുകളിലും 25 ഫില്‍സ് വീതം ഈടാക്കുന്നുണ്ട്.
അബുദബിയില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്ന് മുതലും ദുബൈയില്‍ ജൂലൈ ഒന്ന് മുതലും ഷാര്‍ജയില്‍ ഒക്ടോബര്‍ മുതലുമാണ് പ്ലാസ്റ്റിക് ബാഗ് നിരോധിച്ചത്. ഉമ്മുല്‍ഖുവൈനിലും അജ്മാനിലും ഈ വര്‍ഷം ആദ്യത്തോടെയാണ് പ്ലാസ്റ്റിക് ബാഗ് നിരോധനം നിലവില്‍ വന്നത്. 2024 ജനുവരി ഒന്നോടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പൂര്‍ണ്ണമായും നിരോധിക്കാനാണ് യുഎഇ ഭരണകൂടത്തിന്റെ തീരുമാനം. ബാഗുകളുടെ ഇറക്കുമതി, ഉല്‍പ്പാദനം, വിതരണം എന്നിവയ്ക്കാണ് നിരോധനം. 2026ഓടെ പ്ലാസ്റ്റിക് കട്ട്‌ലറി, പ്ലാസ്റ്റിക് കപ്പുകള്‍, ബോക്‌സുകള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നതും നിരോധിക്കും. ഫുഡ് പാക്കേജിങ്, പ്ലാസ്റ്റിക് കുപ്പികള്‍, കോട്ടണ്‍ സ്റ്റിക്കുകള്‍ , ബലൂണ്‍, ബലൂണ്‍ സ്റ്റിക് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.