ഗാസ വെടിനിര്‍ത്തലിന്റെ ഭാഗമായി ബന്ദിമോചനം തുടരുമെന്ന് ഹമാസ്.വെടിനിര്‍ത്തല്‍ ധാരണയുമായി മുന്നോട്ട് പോകും എന്നും ഹമാസ് അറിയിച്ചു.ഇരുകൂട്ടര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മധ്യസ്ഥരാജ്യങ്ങള്‍ ശ്രമങ്ങള്‍ തുടരുകയാണ്.
വെടിനിര്‍ത്തല്‍ കരാര്‍ പാലിച്ച് മുന്നോട്ട് പോകും എന്നാണ് ഹമാസിന്റെ പ്രസ്താവന.വെടിനിര്‍ത്തല്‍ പരാജയപ്പെടുന്നതിനോട് താത്പര്യപ്പെടുന്നില്ല.കരാര്‍ പ്രകാരമുള്ള സമയപരിധിക്കനുസരിച്ച് ബന്ദികളെ മോചിക്കും എന്നും ഹമാസ് അറിയിച്ചു.എന്നാല്‍ ശനിയാഴ്ച എത്ര ബന്ധികളെ മോചിപ്പിക്കും എന്ന് ഹമാസ് വ്യക്തമാക്കിയിട്ടില്ല.ബന്ദിമോചനം ഇനി ഒരു അറിയിപ്പുണ്ടാകും വരെ ഇല്ലെന്ന് ഹമാസ് വ്യക്തമാക്കിയതാണ് വെടിനിര്‍ത്തലിന് ഭീഷണിയായത്.ശനിയാഴ്ച ഉച്ചയ്ക്ക് മുന്‍പ് ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ വെടിനിര്‍ത്തലില്‍ നിന്നും പിന്മാറും എന്ന് ഇസ്രയേല്‍ മുന്നറിയിപ്പും.
ഇതെ തുടര്‍ന്ന് മധ്യസ്ഥ രാഷ്ട്രങ്ങളായ ഖത്തറും ഈജിപ്തും നടത്തിയ ശ്രമങ്ങളെ തുടര്‍ന്നാണ് ബന്ദിമോചനവുമായി മുന്നോട്ട് പോകും എന്ന് ഹമാസ് അറിയിച്ചത്.വെടിനിര്‍ത്തല്‍ കരാര്‍ പാലനം സംബന്ധിച്ച് ഇസ്രയേലിനും ഹമാസിനുമിടയിലുള്ള ഭിന്നതകള്‍ നീക്കുന്നതിനും മധ്യസ്ഥര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.രണ്ടാംഘട്ട വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ദോഹയില്‍ ആരംഭിച്ച ഘട്ടത്തിലാണ് പ്രതിസന്ധികള്‍ ഉടലെടുത്തത്.പലസ്തീനികളെ ഗാസയില്‍ നിന്നും ഒഴിപ്പിക്കുമെന്ന ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവനയും ഗാസ വെടിനിര്‍ത്തലിന്റെ ഭാവിയെ ബാധിച്ചിട്ടുണ്ട്.