ബഹ്‌റൈനിലും വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വരുത്താന്‍ ശുപാര്‍ശ. ശനി ഞായര്‍ ദിവസങ്ങളിലേക്ക് അവധി മാറ്റുന്നതിന് ആണ് പാര്‍ലമെന്റ് അംഗങ്ങള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.അഞ്ച് പാര്‍ലമെന്റ് അംഗങ്ങള്‍ ആണ് വാരാന്ത്യ അവധി ദിവസങ്ങളില്‍ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് ശുപാര്‍ശ സമര്‍പ്പിച്ചത്. ശനി ഞായര്‍ ദിവസങ്ങളില്‍ അവധി നല്‍കണം എന്നും വെള്ളിയാഴ്ച പകുതി അവധി നല്‍കണം എന്നും പാര്‍ലമെന്റ് അംഗങ്ങളുടെ ശുപാര്‍ശയില്‍ പറയുന്നു.
ആഴ്ച്ചയില്‍ നാലര ദിവസമാക്കി പ്രവര്‍ത്തി ദിനം ചുരുക്കണം എന്നും ശൂപാര്‍ശയില്‍ പറയുന്നു. അംഗങ്ങളുടെ ശുപാര്‍ശ സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലം വിശദമായ പഠനത്തിനായി നിയമനിര്‍മ്മാണ സമിതിക്ക് കൈമാറി. അവധി ശനി ഞായര്‍ ദിവസങ്ങളിലേക്ക് മാറുന്നത് സാമ്പത്തിക ഇടപാടുകള്‍ക്കും വാണിജ്യ-വ്യാപാര ഇടപാടുകള്‍ക്കും ഗുണകരമാകും എന്നാണ് എംപിമാരുടെ വാദം.