മധ്യവേനല്‍ അവധിക്ക് ശേഷം യുഎഇയിലെ സ്‌കൂളുകള്‍ തുറന്നു.
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പുതിയ അധ്യയന വര്‍ഷത്തിനും തുടക്കമായി. പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് യുഎഇ രാഷ്ട്രനേതാക്കള്‍ ആശംസകള്‍ നേര്‍ന്നു.
രണ്ട് മാസത്തിലധികം നീണ്ട അവധികള്‍ക്ക് ശേഷം ആണ് യുഎഇയിലെ വിദ്യാലയങ്ങളില്‍ വീണ്ടും അധ്യയനം ആരംഭിച്ചത്.
വിപുലമായ ഒരുക്കങ്ങളാണ് സ്‌കൂളുകളില്‍ നടത്തിയിരുന്നത്.പത്ത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ആണ് ഇന്ന് സ്‌കൂളുകളില്‍ തിരികെ എത്തിയതെന്നാണ് കണക്കുകള്‍.ശേഷിക്കുന്ന കുട്ടികള്‍ വരും ദിവസങ്ങളില്‍ ക്ലാസ് മുറികളിലേക്ക് തിരികെ എത്തും.പതിന്നൊന്ന് ലക്ഷത്തിലധികം കൂട്ടികള്‍ ആണ് യുഎഇ സ്‌കൂളുകളില്‍ പഠിക്കുന്നത്.രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തിനും തുടക്കമായി.
പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടന്ന കുട്ടികള്‍ക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമും ആശംസകള്‍ നേര്‍ന്നു. പുതിയ അധ്യയന വര്‍ഷം ആരംഭിച്ച രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ ശബ്ദസന്ദേശം കേള്‍പ്പിച്ചു.