മധ്യവേനല്‍ അവധിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുന്ന ദിവസം ചില സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് അനുവദിച്ചു. സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കാണ് ജോലി സമയത്തില്‍ ഇളവ്. പിടിഎ മീറ്റിംഗ് അടക്കമുളള സ്‌കൂളുകളിലെ പ്രധാന പരിപാടികള്‍ക്ക് തുടര്‍ന്നും രക്ഷിതാക്കള്‍ക്ക് ജോലിയില്‍ ഇളവ് അനുവദിക്കും
യുഎഇ ഫെഡറല്‍ ഗവര്‍ണമെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് അതോറിട്ടിയാണ് രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ തുറക്കുന്ന ദിവസം ജോലി സമയത്തില്‍ ഇളവ് അനുവദിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയത്. ജോലി സമയത്തില്‍ മൂന്ന് മണിക്കൂര്‍ ഇളവ് ആണ് ലഭിക്കുക. ഇത് ഒറ്റഘട്ടമായിട്ടോ രാവിലെയും വൈകിട്ടുമായി രണ്ട് തവണയായോ വിനിയോഗിക്കാം.അതെസമയം നഴ്‌സറികളും കിന്റര്‍ഗാട്ടനുകളിലും പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ തുറക്കുന്ന ആദ്യ ആഴ്ച്ചയിലെ എല്ലാ ദിവസും ഈ ഇളവ് ലഭിക്കും.
കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനും തിരികെ കൂട്ടിക്കൊണ്ടുവരുന്നതിനുമായിട്ടാണ് ഈ ക്രമീകരണം.പുതിയ അധ്യയന വര്‍ഷം പിടിഎ മീറ്റിംഗും ഗ്രാജുവേഷനും അടക്കം സ്‌കൂളുമായി ബന്ധപ്പെട്ട പ്രധാനപരിപാടികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് അനുവിദക്കും.മന്ത്രാലയങ്ങളും മറ്റ് വകുപ്പുകളും അടക്കം രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും തീരുമാനം ബാധകമാണ്. യുഎഇ സര്‍ക്കാരിന്റെ ബാക് ടു സ്‌കൂള്‍ നയത്തിന്റെ ഭാഗമായിട്ടാണ് ജോലി സമയത്തില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.