ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തില്‍ ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കാനിട്ടാല്‍ പിഴയും തടവും ശിക്ഷ. തുറന്ന ബാല്‍ക്കണികളില്‍ വസ്ത്രങ്ങള്‍ ഉണക്കാനിടുന്നതിനാണ് വിലക്ക് എന്ന് മസ്‌ക്കത്ത് നഗരസഭ അറിയിച്ചു.നഗരഭംഗിക്ക് ദോഷം വരുത്തുന്നതിനാലാണ് തുറന്ന ബാല്‍ക്കണികളില്‍ തുണികള്‍ ഉണക്കാനിടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് മസക്കത്ത് മുന്‍സിപ്പാലിറ്റി അറിയിച്ചു.
അടച്ച ബാലക്കണികളില്‍ വസ്ത്രം വിരിക്കുന്നതിന് തടസ്സമില്ലെന്നും മുന്‍സിപ്പാലിറ്റി അറിയിച്ചു. നിയമലംഘകര്‍ക്ക് അന്‍പത് റിയാല്‍ മുതല്‍ അയ്യായിരം റിയാല്‍ വരെ പിഴയും തടവും ആണ് ശിക്ഷ ലഭിക്കുക. ഒരു ദിവസം വരെ ആറ് മാസം വരെ തടവ് ശിക്ഷ ലഭിച്ചേക്കും എന്നും മസ്‌ക്കത്ത് മുന്‍സിപ്പാലിറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു.നഗരസൗന്ദര്യത്തിന് ദോഷം സൃഷ്ടിക്കുന്നതിന് ഒപ്പം തന്നെ വസ്ത്രങ്ങളില്‍ നിന്നും ഇറ്റുവീഴുന്ന ജലം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും മുന്‍സിപ്പാലിറ്റി വ്യക്തമാക്കി.
മുന്ന് നിലയില്‍ കൂടുതല്‍ താമസകെട്ടിടങ്ങളില്‍ എല്ലാം അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും ബാല്‍ക്കണി നിര്‍ബന്ധമാണ്. ബാല്‍ക്കണികളില്‍ ആവശ്യമായ മറകള്‍ ഉറപ്പാക്കണം എന്നും മസ്‌ക്കത്ത് മുന്‍സിപ്പാലിറ്റി അറിയിച്ചു.