അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും ജോ ബൈഡന്‍ പിന്‍മാറിയതോടെ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ പിന്തുണയേറുന്നു. തനിക്ക് പകരം കമലാ ഹാരീസിന്റെ പേര് നിര്‍ദ്ദേശിച്ചാണ് ബൈഡന്‍ പിന്‍മാറിയത്. ബൈഡനെ തോല്‍പ്പിക്കുന്നിതിലും എളുപ്പമാണ് കമലാ ഹാരിസിനെ പരാജയപ്പെടുത്തുന്നതെന്ന് റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണള്‍ഡ് ട്രംപ് പ്രതികരിച്ചു.അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നാല് മാസം ശേഷിക്കെയാണ് നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ മത്സരത്തില്‍ നിന്നും പിന്‍മാറിയത്.
തനിക്ക് പകരം കമലാ ഹാരിസ് സ്ഥാനാര്‍ത്ഥിയാകട്ടെ എന്ന നിര്‍ദ്ദേശവും ബൈഡന്‍ മുന്നോട്ടുവെച്ചു. 284 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ അമേരിക്കയില്‍ ഇതുവരെ ഒരു ഒരു വനിത പോലും പ്രസിഡന്റായിട്ടില്ല. അടുത്ത മാസം നടക്കുന്ന ഡെമോക്രാറ്റിംഗ് പാര്‍ട്ടിയുടെ കണ്‍വെന്‍ഷനില്‍ ആണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി നാമനിര്‍ദ്ദേശം ചെയ്യുന്നത്. തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള പ്രസിഡന്റിന്റെ നിര്‍ദ്ദേശം ബഹുമതിയാണെന്നും പാര്‍ട്ടി നോമിനേഷന്‍ ലഭിക്കാനും വിജയിക്കാനും പരിശ്രമിക്കുമെന്നും കമലാ ഹാരിസ് പ്രതികരിച്ചു.
ഡെമോക്രാറ്റിംഗ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരും കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിന്നുണ്ട്. നവംബര്‍ അഞ്ചിനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും ജോ ബൈഡന്‍ പിന്മാറണം എന്ന് ഡെമോക്രാറ്റിംക് പാര്‍ട്ടിയില്‍ നിന്നുതന്നെ ആവശ്യം ഉയര്‍ന്നിരുന്നു.