കുലുക്കല്ലൂര്‍ മുളയങ്കാവില്‍ വീടിനുള്ളില്‍ ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. താഴെപുരയ്ക്കല്‍ ഷാജിയുടെ ഭാര്യ സുചിത്രയാണ് (37) കൊല്ലപ്പെട്ടത്. ഷാജി (46) ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യചെയ്തതാണെന്ന് ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. സി. ഹരിദാസ് പറഞ്ഞു.
സുചിത്രയുടെ ദേഹത്ത് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത് 13 ലേറെ മുറിവുകളാണ്.നെഞ്ചിലും പുറത്തുമായി കത്തികൊണ്ട് കുത്തിയ മുറിവുകൾ ഉണ്ടായിരുന്നു. കുടുംബപ്രശ്‌നമാണ്കൊലപാതകത്തിലേക്ക് നയിച്ചതെന്നതാണ് വിവരം. സുചിത്രയുടെ മൃതദേഹത്തിന് എഴുദിവസത്തോളം പഴക്കമുള്ളതായി പരിശോധനയില്‍ വ്യക്തമായി. ഷാജിയുടെ മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കവും ഉണ്ട്.
മകനോടൊപ്പം ഇവർ വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. മകൻ കഴിഞ്ഞ ദിവസം ഷാജിയുടെ അമ്മയുടെ വീട്ടിലേക്ക് പോയിരുന്നു. ഷാജിയെ പുറത്ത് കാണാതെ വന്നതോടെ വീട്ടുടമ അന്വേഷിച്ച് ചെന്നപ്പോളാണ് സുചിത്രയുടെ മൃതദേഹം കണ്ടത്.