മധ്യപൂര്‍വ്വദേശത്തെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഒമാനില്‍ വരുന്നു. 2025-ല്‍ നിര്‍മ്മാണം ആരംഭിച്ച് 2030-ല്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനാണ് ലക്ഷ്യം. മൂന്ന് വിക്ഷേപണ തറകള്‍ ആണ് പദ്ധതിയില്‍ ഉള്ളത്.നിലവില്‍ പശ്ചിമേഷ്യയില്‍ യുഎഇ അടക്കമുള്ള രാഷ്ട്രങ്ങള്‍ നിര്‍മ്മിക്കുന്ന ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനും ഭ്രമണപഥത്തില്‍ എത്തിക്കുന്നത് പുറത്തുള്ള മറ്റ് രാഷ്ട്രങ്ങളെ ആശ്രയിച്ചാണ്. ഇതിന് വൈകാതെ തന്നെ മാറ്റം വരും എന്നാണ് ഒമാനില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പശ്ചിമേഷ്യയിലെ ആദ്യ സ്‌പെയ്‌സ് പോര്‍ട്ട് നിര്‍മ്മാക്കാനുള്ള ഒമാന്റെ പദ്ധതി ആസൂത്രണഘട്ടത്തില്‍ നിന്നും നിര്‍മ്മാണഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഒരുവര്‍ഷം മുന്‍പാണ് ഒമാന്‍ റോക്കറ്റ് വിക്ഷേപകേന്ദ്രം തുറക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചത്. മസ്‌ക്കത്തില്‍ ഇന്നലെ ആരംഭിച്ച മിഡില്‍ഈസ്റ്റ് സ്‌പെയ്‌സ് കോണ്‍ഫറന്‍സില്‍ പദ്ധതിയുടെ കൂടുതല്‍ വിശദാശങ്ങളും വെളിപ്പെടുത്തി.
തുറമുഖ നഗരമായ ദുഖമില്‍ ആണ് വിക്ഷേപണ കേന്ദ്രം ആരംഭിക്കുക. ഇത്‌ലാഖ് എന്നണ് വിക്ഷേപണ കേന്ദ്രത്തിന് പേര് നല്‍കിയിരിക്കുന്നത്. അടുത്ത വര്‍ഷം നിര്‍മ്മാണം ആരംഭിക്കുന്ന പദ്ധതി 2030-ല്‍ പൂര്‍ത്തിയാക്കും. ഒമാന്‍ കമ്പനിയായ നാസ്‌കോം ആണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്.വലുതും ചെറുതുമായി എല്ലാത്തരം വിക്ഷേപണ വാഹനങ്ങള്‍ക്കും യോജിക്കുന്നതായിരിക്കും ഇത്‌ലാഖ് സ്‌പെയ്‌സ് പോര്‍ട്ട്. റോക്കറ്റ് വിക്ഷേപണങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമെന്ന് കണ്ടാണ് അറബിക്കടലിനോടും ഇന്ത്യന്‍ മഹാസമുദ്രത്തോടും ചേര്‍ന്നുള്ള പ്രദേശം തെരഞ്ഞൈടുത്തിരിക്കുന്നത്. അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ മാനദണ്ഡങ്ങള്‍ അനുസൃതമായിട്ടായിരിക്കും സ്‌പെയ്‌സ് പോര്‍ട്ടിന്റെ നിര്‍മ്മാണം.