മലപ്പുറം പെരുമ്പടപ്പില്‍ എയര്‍ഗണ്ണില്‍നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു. പെരുമ്പടപ്പ് ആമയം സ്വദേശി നമ്പ്രാണത്തേല്‍വീട് ഷാഫി (41) ആണ് മരിച്ചത്. പാടത്ത് കൊക്കിനെ പിടിക്കുന്നതിനിടയിൽ സുഹൃത്തിന്റെ കൈയിൽ നിന്നും അബദ്ധത്തിൽ പൊട്ടിയ വെടി കൊണ്ടതാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ സുഹൃത്തായ പെരുമ്പടപ്പ് പട്ടേരി സ്വദേശി സജീവ് പോലീസിന്റെ പിടിയിലായി.
ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഷാഫിയുടെ സുഹൃത്തിന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോൾ ഇവർ രണ്ടുപേരും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്നാണ് വിവരം.