ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് പത്ത് ലക്ഷം ഡോളര്‍ സമ്മാനം.മുപ്പത്തിയെട്ടുകാരനായ സഹീര്‍സുല്‍ത്ത അസഫലിക്ക് ആണ് എട്ട് കോടിയിലധികം രൂപ മൂല്യം വരുന്ന സമ്മാനം ലഭിച്ചത്.
4031 എന്ന ടിക്കറ്റ് നമ്പറിനാണ് സമ്മാനം.കേരളത്തില്‍ ഒപ്ടിക്കല്‍ ഷോപ്പ് നടത്തുന്ന അസഫലി ഡിസംബര്‍ ഇരുപതിന് ഓണ്‍ലൈനായിട്ടാണ് ദുബൈ ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുത്തത്.ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പിലെ വിജയിയാകുന്ന 245-ആമത് ഇന്ത്യക്കാരനാണ് അസഫലി.അസഫലിക്ക് ഒപ്പം നികോളസ് എന്ന ജര്‍മ്മന്‍ സ്വദേശിക്കും ഒരു ദശലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചു.അബുദബിയില്‍ സ്വദേശിയായ ഇമാറാത്തി പൗരന്‍ അഹമ്മദ് അല്‍ ബലൂഷിക്ക് മെഴ്‌സിഡിസ് ബെന്‍സ് കാറും ഇന്ത്യന്‍ പൗരനായ സുജിത് പനക്കലിന് ബി.എം.ഡബ്ല്യു മോട്ടോര്‍ബൈക്കും സമ്മാനമായി ലഭിച്ചു.