ദുബൈ മഴയക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വന്‍ പദ്ധതി നടപ്പാക്കുന്നു.വെള്ളപ്പൊക്ക ഭീഷണി പൂര്‍ണ്ണമായും ഒഴിവാക്കുകയാണ് ലക്ഷ്യം. 2033-ഓട് കൂടിയായിരിക്കും ഡ്രേയ്‌നേജ് വികസന പദ്ധതി പൂര്‍ത്തിയാവുക.കഴിഞ്ഞ ഏപ്രിലില്‍ അനുഭപ്പെട്ട അസാധാരണ മഴയെ തുടര്‍ന്ന് ദുബൈയില്‍ പലയിടത്തും ദിവസങ്ങളോളം വെള്ളക്കെട്ട് തുടര്‍ന്നിരുന്നു.ഏപ്രില്‍ പതിനാറിന് ഒരു ദിവസം മാത്രം ഒരു വര്‍ഷം ലഭിക്കുന്ന മഴയാണ് ദുബൈയില്‍ പെയ്തത്.ഇതിന് പിന്നാലെയാണ് എമിറേറ്റിലെ ഡ്രേയ്‌നേജ് സംവിധാനം വിപുലപ്പെടുത്തുന്നതിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും നിര്‍ദ്ദേശം നല്‍കിയത്.
തസ്‌റീഫ് എന്ന പേരില്‍ 3000 കോടി ദിര്‍ഹം ചിലവില്‍ ആണ് എമിറേറ്റില്‍ മഴവെള്ളം കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നത്.ഡ്രെയ്‌നേജ് ശൃംഖലയുടെ ശേഷി 700 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് കഴിഞ്ഞ ജൂണില്‍ ആണ് തുടക്കമായത്.ദുബൈ മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ആണ് ഡ്രെയ്‌നേജ് പദ്ധതിയുടെ വിപുലീകരണം നടപ്പാക്കുന്നത്.എമിറേറ്റിന്റെ എല്ലാം മേഖലകളിലും മഴവെള്ളം ഒഴിക്കിവിടുന്നതിനുള്ള സംവിധാനം നിര്‍മ്മിക്കും.മധ്യപൂര്‍വ്വദേശത്തെ തന്നെ ഏറ്റവും വലിയ ഡ്രേയ്‌നേജ് പദ്ധതിയാണ് ദുബൈ നടപ്പാക്കുന്നത്.പ്രതിദിനം 20 ദശലക്ഷം ക്യൂബിക് മീറ്റര്‍ ജലം കൈകാര്യം ചെയ്യുന്നതിനുള്ള ശേഷിയിലേക്ക് ദുബൈയുടെ ഡ്രേയ്‌നേജ് ശൃംഖലയെ ഉയര്‍ത്തുകയാണ് ലക്ഷ്യം.
ഘട്ടംഘട്ടമായി നടപ്പാക്കുന്ന പദ്ധതി 2033-ല്‍ പൂര്‍ത്തിയാകും.കാലാവസ്ഥാ മാറ്റം നിമിത്തം രാജ്യത്ത് അനുഭവപ്പെടുന്ന മഴയുടെ തോതില്‍ വന്‍തോതില്‍ വര്‍ദ്ധന വന്ന പശ്ചാത്തലത്തില്‍ ആണ് പദ്ധതി.