Sunday, December 22, 2024
HomeNewsKeralaമഴ കടുക്കുന്നു: കേരളത്തിൽ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്

മഴ കടുക്കുന്നു: കേരളത്തിൽ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്

കേരളത്തിന്റെ വടക്കൻ മധ്യ മേഖലകളിൽ കനത്ത മഴ. തൃശൂർ പനമുക്ക് വഞ്ചി മറിഞ്ഞ്‌ യുവാവ് മരിച്ചു. പനമുക്ക് സൊസൈറ്റിക്ക് പിറകുവശം ചീക്കോടൻ വീട്ടിൽ ആഷിഖ് ആണ് മരിച്ചത്. വെള്ളം നിറഞ്ഞ പാടത്ത് വഞ്ചിയുമായി ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
വടക്കൻ കേരളത്തിൽ മഴ കനക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുളളത്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പകല്ലാട് മലപ്പുറം ജില്ലകളിൽ ആണ് യെല്ലോ അലേർട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മലയോര മേഖലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments