സൗദി അറേബ്യയില്‍ വീണ്ടും മഴ എത്തുന്നു.തിങ്കളാഴ്ച വരെ മഴ ലഭിക്കും എന്നാണ് ദേശീയകാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്.രാജ്യം ചൂടുകാലത്തേക്ക് കടക്കുകയാണെന്നും സൗദി അറേബ്യ വ്യക്തമാക്കി.
അടുത്തതിങ്കളാഴ്ച വരെ ഇടിയോട് കൂടിയ മഴ ലഭിക്കും എന്നാണ് സൗദി ദേശീയകാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്.ജിസ്സാന്‍,അശീര്‍,അല്‍ബാഹ,മക്ക,മദീന,ഹായില്‍,ഖസീം,റിയാദ്,കിഴക്കന്‍ പ്രവിശ്യ,നജ്‌റാന്‍ എന്നി പ്രദേശങ്ങളില്‍ ആണ് മഴയ്ക്ക് സാധ്യത.താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊത്തിനും സാധ്യതയുണ്ട്.മഴയ്ക്ക് ഒപ്പം ശക്തമായ കാറ്റും വീശും.കാറ്റിന്റെ വേഗത മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വരെ എത്തിയേക്കാം.
പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണം എന്നും കാലാവസ്ഥാ റിപ്പോര്‍ട്ടുകളും മുന്നറിയിപ്പുകളും ശ്രദ്ധിക്കണം എന്നും ദേശീയകാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു.രാജ്യം ചൂടുകാലത്തേക്ക് പ്രവേശിക്കുകയാണ്.മഴ്ക്ക് ശേഷം രാജ്യത്ത് ചൂട് വര്‍ദ്ധിക്കും.ഘട്ടംഘട്ടമായിട്ടായിരിക്കും രാജ്യത്ത് ചൂട് വര്‍ദ്ധിക്കുക എന്നും ദേശീയകാലാവസ്ഥാ കേന്ദ്രം അറിയിച്ചു.