ഇടുക്കി മാവടിയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്. ഗൃഹനാഥനെ മുൻവൈരാഗ്യം മൂലമാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. നെടുങ്കണ്ടം മാവടി സ്വദേശി പ്ലാക്കല്‍ സണ്ണിയാണ് കൊല്ലപ്പെട്ടത്. മാവടി തകിടിയല്‍ സജി, മുകുളേല്‍പ്പറമ്പില്‍ ബിനു, മുനിയറ സ്വദേശി വിനീഷ് എന്നിവരെ നേരത്തെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് നിർണായക വിവരം ലഭിച്ചത്.
ബുധനാഴ്ച രാത്രി 11.30യോടെയായിരുന്നു സംഭവം. സണ്ണി വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. ശബ്ദം കേട്ട് ഓടി എത്തിയ ഭാര്യ സണ്ണിയെ രക്തത്തിൽ കുളിച്ച നിലയിൽ സണ്ണിയെ കാണുകയായിരുന്നു. നായാട്ടിനിറങ്ങിയ സംഘം അബദ്ധത്തിൽ വെടിവച്ചതാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ വീടിന്റെ കതകില്‍ വെടിയുണ്ടകള്‍ തറച്ച പാടുകള്‍ കണ്ടതാണ് പൊലീസിന്റെ സംശയം വര്‍ധിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.
തുടര്‍ന്ന് സജി, ബിനു, വിനീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഏലത്തോട്ടത്തില്‍ കൂരന്‍ എന്നറിയപ്പെടുന്ന വന്യമൃഗത്തെ കണ്ടെത്തിയിരുന്നുവെന്നും ഇതിനെ വേദി വച്ചപ്പോൾ അബദ്ധത്തിൽ കൊല്ലുകയായിരുന്നു എന്നുമാണ് പറഞ്ഞത്. ഏലക്കാടുകളാൽ ചുറ്റപ്പെട്ട മേഖലയിലാണു വീടിരിക്കുന്നത്. നായാട്ടിനിടെ വെടിയുണ്ട സണ്ണിയുടെ മുഖത്ത് കൊണ്ടതാകാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ വിശദമായ അന്വേഷണത്തിൽ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് കണ്ടെത്തി.