മുതിർന്ന അഭിഭാഷകനും ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായിരുന്ന ഫാലി എസ് നരിമാൻ അന്തരിച്ചു. 95 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 1971 മുതൽ സുപ്രീംകോടതി അഭിഭാഷകനായിരുന്നു.
പത്മ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ച വ്യക്തികൂടിയാണ് ഫാലി എസ് നരിമാൻ. 19 വർഷം ഇന്ത്യൻ ബാർ അസോസിയേഷൻ പ്രസിഡന്റായിരുന്നു. 1972 മുതൽ 75 വരെ അഡീഷനൽ സോളിസിറ്റർ ജനറലായി സേവനം അനുഷ്ഠിച്ചു. സുപ്രീംകോടതി ജഡ്ജായിരുന്ന റോഹിൻടൺ നരിമാൻ ആണ് മകൻ.