വെസ്റ്റിൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ഇന്ത്യക്ക് 200 റൺസിന്‍റെ കൂറ്റൻ ജയം. ഇതോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. ശുഭ്മാൻ ഗില്ലാണ് കളിയിലെ താരം. ഇഷാൻ കിഷൻ പരമ്പരയിലെ താരമായി. ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ചിന് 351 റൺസ് നേടി. വെസ്റ്റിൻഡീസ് 35 ആം ഓവറിൽ 151 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.
ബാറ്റ്‌സ് മാൻമാർ മികച്ച സ്കോറാണ് ടീമിന് സമ്മാനിച്ചത്. ഓപ്പണർമാരായ ഗില്ലും (92 പന്തിൽ 85) കിഷനും (64 പന്തിൽ 77) മികച്ച തുടക്കമാണ് നൽകിയത്. നാലാമനായെത്തിയ സഞ്‌ജുവും (41 പന്തിൽ 51) മികച്ച കളി പുറത്തെടുത്തു. അവസാന ഓവറുകളിൽ ഹാർദിക് (52 പന്തിൽ 70*) തകർത്തടിച്ചു. കിഷൻ പരമ്പരയിൽ തുടർച്ചയായ മൂന്നാം അരസെഞ്ചുറിയാണ് തികച്ചത്.
മൂന്നാമനായെത്തിയ ഋതുരാജിന് (8) തിളങ്ങാനായില്ല.