തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇന്നു രാവിലെ തിരുവനന്തപുരം എസ്.ടി. ആശുപത്രിയിലായിരുന്നു പ്രസവം. ബാലുശേരി എംഎല്‍എയായ സച്ചിന്‍ ദേവാണ് ആര്യയുടെ ജീവിതപങ്കാളി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ആര്യയുടെ അച്ഛന്‍ പറഞ്ഞു.
2022 സെപ്റ്റംബര്‍ നാലിനാണ് സച്ചിനും ആര്യയും വിവാഹിതരായത്. നിയമസഭയിലെ പ്രായം കുറഞ്ഞ അംഗമാണ് സച്ചിന്‍ ദേവ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ. തിരുവനന്തപുരം ഓള്‍ സെയ്ന്റ്‌സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെ 21-ാം വയസ്സിലാണ് ആര്യ മേയറായത്. ബാലസംഘത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്ന സച്ചിനും ആര്യയും നീണ്ട കാലത്തെ സൗഹൃദത്തിനു ശേഷമാണ് ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിച്ചത്.