പത്തനംതിട്ട മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ മുരുകന്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവരാണ് അറസ്റ്റിലായത്. തെങ്കാശിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. സംഘത്തിലെ മൂന്നാമന്‍ പത്തനംതിട്ട നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ആണെന്നാണ് എന്നാണ് സൂചന.
കഴിഞ്ഞ മാസം 30നാണ് പത്തനംതിട്ട മൈലപ്രയില്‍ കടയ്ക്കുള്ളില്‍ 73 കാരനായ ജോര്‍ജ് ഉണ്ണുണ്ണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോര്‍ജിന്റെ കടയ്ക്കുള്ളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ ബന്ധിച്ച് വായില്‍ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. പുനലൂർ – മൂവാറ്റുപുഴ റോഡിലെ സി സി ടി വി ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിച്ചിരുന്നു.
വലിയ ആസൂത്രണതിലൂടെ ആണ് പ്രതികൾ കൊല നടത്തിയത്. കടയിലുണ്ടായിരുന്ന സി സി ടി വി യുടെ ഹാർഡ് ഡിസ്ക് പ്രതികൾ എടുത്തു കൊണ്ടുപോയി. ജോർജ് കടയിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിന് മുൻപ് തന്നെ പ്രതികളെത്തി. ശബ്ദം പുറത്തേക്ക് കേൾക്കാതിരിക്കാൻ അകത്തെ മുറിയിലെത്തിച്ചാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൈകാലുകൾ കൂട്ടിക്കെട്ടി. വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം.