ഔദ്യോഗിക സന്ദര്‍ശനത്തിനായ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യയില്‍. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അഹമ്മദാബാദില്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ചേര്‍ന്ന് അഹമ്മദാബാദില്‍ റോഡ് ഷോയും നടത്തി. ഇന്ന് ആരംഭിച്ച് ജനുവരി പതിമൂന്ന് വരെ നീണ്ടുനില്‍ക്കുന്ന വെബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റില്‍ പങ്കെടുക്കുന്നതിനായിട്ടാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അഹമ്മദാബാദില്‍ എത്തിയത്.
സര്‍ദാര്‍ വല്ലഭാവി പട്ടേല്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനെ സ്വീകരിച്ചു.തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നും ഗാന്ധി ആശ്രമം വരെ ഇരുവരും ചേര്‍ന്ന് റോഡ്‌ഷോയും നടത്തി. ആയിരക്കണക്കിന് പേരാണ് ഇരുനേതാക്കളേയും അഭിവാദ്യം ചെയ്യാന്‍ റോഡിന് ഇരുവശവും തടിച്ചുകൂടിയത്.ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകളിലും യുഎഇ പ്രസിഡന്റ്
ഇന്ത്യ സന്ദര്‍ശനത്തിന് ഒപ്പുവെച്ചു. ഇതിനും ഇരുനേതാക്കളും സാക്ഷികളായി.
അബുദബി ഉപഭരണാധികാരിയും ദേശീയസുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ അടങ്ങിയ ഉന്നതതലപ്രതിനിധി സംഘവും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന് ഒപ്പം ഗുജറാത്തില്‍ എത്തിയിട്ടുണ്ട്. വൈബ്രന്റ് ഗുജറാത്തിന്റെ പത്താം പതിപ്പിന് ആണ് ഇന്ന് അഹമ്മദാബാദില്‍ തുടക്കമായത്.