വയനാട് ദുരന്തബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കും.ശനിയാഴ്ചയാകും സന്ദര്‍ശനം.അതെസമയം വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണം എന്നും സമഗ്രപാക്കേജ് പ്രഖ്യാപിക്കണം എന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.ശനിയാഴ്ച ഉച്ചയോട് പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് മേപ്പാടിയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും എന്നാണ് വിവരം.
ദില്ലിയില്‍ നിന്നും പ്രത്യേകവിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ഹെലികോപ്ടറില്‍ ദുരന്തബാധിച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണ് പദ്ദതി.ദുരിതബാധിതര്‍ താമസിക്കുന്ന ക്യാമ്പുകളും പ്രധാനമന്ത്രി സന്ദര്‍ശിച്ചേക്കും. മോദിയുടെ സന്ദര്‍ശനവിവരം സംസ്ഥാനസര്‍ക്കാരിനെ പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.സുരക്ഷ ഒരുക്കുന്നതിന് എസ്.പി.ജി സംഘം ഉടന്‍ സംസ്ഥാനത്ത് എത്തും.അതെസമയം വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണം എന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ദുരന്തബാധിത പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ചതാണെന്നും സമഗ്രമായ പാക്കേജ് ആവശ്യമാണെന്നും രാഹുല്‍ഗാന്ധി അറിയിച്ചു.
വയനാട് ദുരന്തത്തില്‍ കാണാതായവരുടെ ഫോട്ടോയും വിലാസവും സര്‍ക്കാര്‍ പുറത്തുവിട്ടു. 138 പേരുടെ വിശദാംശങ്ങള്‍ ആണ് പുറത്തുവിട്ടത്.മേഖലയില്‍ തിരിച്ചില്‍ തുടരണമോ എന്ന കാര്യത്തില്‍ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ സൈന്യത്തിന് വിട്ടു.ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ആണ് വയനാട് ദുരന്തഭൂമിയില്‍ തെരച്ചില്‍ തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം സൈന്യത്തിന് വിട്ടത്. പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പ് രാജ്യത്തെ തന്നെ ഏറ്റവും വിദഗദ്ധരുമായി കൂടിയാലോചിച്ച് തീരുമാനിക്കുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.മന്ത്രിസഭ ഉപസമിതി വയനാട്ടില്‍ തുടരും. ദുരന്തമേഖലയില്‍ ഇന്നും തെരച്ചില്‍ നടന്നു