ഷാര്‍ജയില്‍ ഒരു ഭിക്ഷാടകന്റെ കൈയില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത് പതിനാലായിരം ദിര്‍ഹം.മൂന്ന് ദിവസങ്ങള്‍ക്കൊണ്ടാണ് ഇയാള്‍ക്ക് പതിനാലായിരം ദിര്‍ഹം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.
സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുവെന്ന പേരില്‍ ഷാര്‍ജയിലെ ഒരു പള്ളിക്ക് സമീപം ഭിക്ഷാടനം നടത്തിയിരുന്ന അറബ് വംശജനാണ് പിടിയിലായത്.പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.ചോദ്യം ചെയ്യലില്‍ മൂന്ന് ദിവസത്തിനടയില്‍ ആണ് പതിനാലായിരം ദിര്‍ഹം ലഭിച്ചതെന്ന് അറബ് വംശജന്‍ പൊലീസിനെ അറിയിച്ചു.യുഎഇയില്‍ അനധികൃതമായി താമസിച്ചിരുന്നയാണ് പിടിയിലായത്.ഭിക്ഷാടനം തടയുന്നതിന് പ്രത്യേക ദൗത്യസംഘത്തെ രുപീകരിച്ചാണ് ഷാര്‍ജ പൊലീസ് പ്രവര്‍ത്തനം നടത്തുന്നത്.ഈ സംഘമാണ് അറബ് വംശജനെ പിടികൂടിയത്.ഭിക്ഷാടകരെ പിടികൂടുന്നതിന് എമിറേറ്റിലെമ്പാടും ഷാര്‍ജ പൊലീസ് പട്രോളിംഗ് നടത്തുന്നുണ്ട്.
റദമാന്‍ ഇരുപത് പിന്നിടും മുന്‍പ് തന്നെ നൂറിലധികം ഭിക്ഷാടകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഭിക്ഷാടകര്‍ എത്ര ദിര്‍ഹം സമ്പാദിക്കുന്നുവെന്ന് കണ്ടെത്തുന്നതിന് പൊലീസ് ഒരാളെ വേഷം കെട്ടിച്ച് പരീക്ഷണം നടത്തുകയും ചെയ്തിരുന്നു.ഭിക്ഷാടനത്തിലൂടെ ഒരു മണിക്കൂറില്‍ 367 ദിര്‍ഹം സമ്പാദിക്കുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.