ദുബൈയിലേക്ക് വിമാനടിക്കറ്റ് എടുക്കുന്നവര്‍ക്ക് എമിറേറ്റിലെ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സൗജന്യ ടിക്കറ്റ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ഫെബ്രുവരി ഒന്നിന് മുന്‍പ് ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് സൗജന്യടിക്കറ്റുകള്‍ ലഭിക്കുക.ദുബൈയിലെ ഫ്യൂച്ചര്‍ മൂസിയത്തിലേക്കും അറ്റ്‌ലാന്റിസ് അക്വാവെഞ്ച്വറിലേക്കുള്ള സൗജന്യപ്രവേശന ടിക്കറ്റുകള്‍ ആണ് എമിറേറ്റസ് എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് നല്‍കുന്നത്.
മാര്‍ച്ച് മുപ്പത്തിയൊന്ന് വരെയുള്ള കാലയളവിലേക്ക് ഫെബ്രുവരി ഒന്നിന് മുന്‍പ് ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്കാണ് സൗജന്യം. ഇരുവശത്തേക്കുമുള്ള ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്കാണ് മാത്രമാണ് സൗജന്യം ലഭിക്കുക.എമിറേറ്റ്‌സ് ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ നിന്നും ആണ് ടിക്കറ്റുകള്‍ എടുക്കേണ്ടത്.
ടിക്കറ്റ് എടുക്കുമ്പോള്‍ രണ്ട് വ്യത്യസ്ഥകോഡുകള്‍ എമിറേറ്റ്‌സ് നല്‍കും. ഈ കോഡുകള്‍ ഉപയോഹിച്ച് യാത്രക്കാര്‍ ഫ്യൂച്ചര്‍ മ്യൂസിയത്തിലും അറ്റിലാന്റിസ് അക്വാവെഞ്ചറിലും ടിക്കറ്റുകള്‍ എടുക്കാം. ഈ ടിക്കറ്റുകള്‍ക്ക് ഏപ്രില്‍ അഞ്ച് വരെ കാലാവധിയുണ്ടായിരിക്കും എന്നും എമിറേറ്റ്‌സ് അറിയിച്ചു.