നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ വന്‍ മുന്നേറ്റം കുറിച്ച് യുഎഇ. 2023-ല്‍ യുഎഇയിലേക്ക് എത്തിയ വിദേശനിക്ഷേപത്തില്‍ ഇരുപത്തിയെട്ട് ശതമാനം വര്‍ദ്ദനരേഖപ്പെടുത്തിയെന്ന് ഐക്യരാഷ്ട്രഭാ റിപ്പോര്‍ട്ട്. ഇരുനൂറോളം രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് യുഎഇ.
യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേയ്ഡ് ആന്റ് ഡെവലപ്‌മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ആണ് നേരിട്ടുള്ള വിദേശനിക്ഷപത്തില്‍ പോയവര്‍ഷം യുഎഇ വന്‍ കുതിപ്പ് നടത്തിയെന്ന് വ്യക്തമാക്കുന്നത്. യു.എന്‍.സി.റ്റി.എ.ഡിയുടെ പട്ടികയില്‍ ആഗോളതലത്തില്‍ അമേരിക്കയ്ക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് യുഎഇ. ആഗോളതലത്തില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിലെ വളര്‍ച്ചയില്‍ പതിനെട്ട് ശതമാനത്തിന്റെ ഇടിവ് നേരിട്ടപ്പോള്‍ ആണ് യുഎഇയിലേക്ക് ഇരുപത്തിയെട്ട് ശതമാനം അധികം നിക്ഷേപം എത്തിയത്.
യുഎഇയുടെ നിക്ഷേപസൗഹദാന്തരീക്ഷവും മത്സരക്ഷമതയും ആശയങ്ങളും ആണ് രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപം എത്തിച്ചതെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു. ശുഭാപ്തിവിശ്വാസത്തിന്റെ പുതിയൊരു വര്‍ഷത്തിലേക്ക് യുഎഇ കടന്നിരിക്കുകയാണ്. യുഎഇയുടെ ഭാവി കൂടുതല്‍ ശോഭനമായിരിക്കും എന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു. ജിസിസി രാജ്യങ്ങളില്‍ സൗദി അറേബ്യയും പോയവര്‍ഷം മികച്ച നിലയില്‍ വിദേശനിക്ഷേപം ആകര്‍ഷിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.