യുഎഇയില്‍ ഇനി ഇടനിലക്കാരില്ലാതെ ഇന്‍ഷൂറന്‍സ് പണം നേരിട്ട് അടയ്ക്കാം.ക്ലെയ്മുകളും റീഫണ്ടുകളും കമ്പനിയില്‍ നിന്നും നേരിട്ട് ഉപഭോക്താവിന് ലഭിക്കും.പുതിയ വ്യവസ്ഥ ഫെബ്രുവരി പതിനഞ്ചിന് പ്രാബല്യത്തില്‍ വരും
യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ നിയമപ്രകാരം മുന്‍പ് പ്രീമിയം തുക ഇന്‍ഷൂറന്‍സ് ബ്രോക്കര്‍മാര്‍ മുഖാന്തിരം അടയ്ക്കുന്നതായിരുന്നു രീതി.ഇതിന് പകരം ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഉപഭോക്താക്കള്‍ക്ക് നേരിട്ട് പണം കൈമാറാം എന്നാണ് പുതിയ വ്യവസ്ഥ.പോളിസി ഉടമകള്‍ക്ക് കൂടുതല്‍ സാമ്പത്തിക സുരക്ഷ നല്‍കുന്നതിനും ക്രമക്കേടുകള്‍ ഒഴിവാക്കുന്നതിനും ആണ് പുതിയ വ്യവസ്ഥ.പണം അടച്ചാല്‍ പോളിസി വേഗത്തില്‍ പ്രാബല്യത്തില്‍ വരുന്നതിന് പുതിയ വ്യവസ്ഥ സഹായകമാകും.
ക്ലെയിം ലഭിക്കുന്നതിലെ കാലതാമസവും ഒഴിവാകും.ഇന്‍ഷൂറന്‍സ് കമ്പനികളുടെ വെബ്‌സൈറ്റ് വഴി നേരിട്ട് പണം അടയ്ക്കാം.ബ്രോക്കര്‍മാര്‍ക്കുള്ള കമ്മീഷന്‍ ഇന്‍ഷൂറന്‍സ് കമ്പനിയാകും നല്‍കുക.പുതിയ വ്യവസ്ഥ രാജ്യത്തെ ഇന്‍ഷൂറന്‍സ് മേഖലയില്‍ കൂടുതല്‍ തൊഴിലവസരം തുറക്കുന്നതിനും സഹായകമാകും.ലൈസന്‍സുള്ളവര്‍ മാത്രമേ ഇന്‍ഷൂറന്‍സ് ഇടപാടുകള്‍ ചെയ്യാന്‍ പാടുള്ളുവെന്നും നിബന്ധനയുണ്ട്.ഇത് ഇന്‍ഷൂറന്‍സ് രംഗത്ത് കൂടുതല്‍ സുതാര്യത സൃഷ്ടിക്കും.പുതിയ നിയമപ്രകാരം വ്യക്തിഗത വിവരങ്ങള്‍ യുഎഇയില്‍ നിര്‍ബന്ധമായും സൂക്ഷിക്കണം.