യുഎഇയില്‍ ഈ വാരാന്ത്യത്തില്‍ വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗദ്ധര്‍.രാജ്യത്തിന്റ കിഴക്കന്‍ പ്രദേശങ്ങളില്‍ ആണ് മഴയ്ക്ക് സാധ്യത. രാജ്യത്ത് താപനില വരും ആഴ്ച്ചകളില്‍ വീണ്ടും വര്‍ദ്ധിക്കും എന്നും കാലാവസ്ഥാ വിദഗദ്ധര്‍ അറിയിച്ചു.
ജൂണ്‍ മൂന്നാം വാരത്തോട് കൂടി യുഎഇ കൂടുതല്‍ ചുടുകാലത്തേക്ക് കടക്കും എന്നാണ് കാലാവസ്ഥാ വിദഗദ്ധര്‍ വ്യക്തമാക്കുന്നത്.
കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി ജൂണ്‍ എട്ട് ഒന്‍പത് പത്ത് തീയതികളില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മഴ പ്രതീക്ഷിക്കുന്നുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ വിദഗദ്ധന്‍ ഡോ.അഹമ്മദ് ഹബീബ് പറഞ്ഞു. പ്രധാനമായും രാജ്യത്തിന്റെ കിഴക്കന്‍ പര്‍വ്വതപ്രദേശങ്ങളില്‍ ആണ് മഴ ലഭിക്കുക. ഇന്ത്യന്‍ മണസൂണിന്റെ സ്വാധീനവും രാജ്യത്ത് ഉണ്ടാകും. എന്നാല്‍ രാജ്യത്തിന്റെ എല്ലാം ഭാഗങ്ങളിലും മഴ പ്രതീക്ഷിക്കുന്നില്ല. യുഎഇയില്‍ ചൂട് ഉച്ചസ്ഥായിയിലേക്ക് കടക്കുകയാണ്. മെയ് മാസത്തില്‍ തന്നെ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ വര്‍ദ്ധന രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ആഴ്ച്ച രാജ്യത്തെ കൂടിയ താപനില നാല്‍പ്പത്തിയൊന്‍പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയരുകയും ചെയ്തു. ജൂണ്‍ ഇരുപത്തിയൊന്നിന് ആയിരിക്കും ഈ വര്‍ഷത്തെ ഏറ്റവും പകല്‍ദൈര്‍ഘ്യം കൂടിയ ദിവസം. ജുലൈയ് പകുതി മുതല്‍ ഓഗസ്റ്റ് പകുതി വരെയായിരിക്കും ഏറ്റവും രൂക്ഷമായ വേനല്‍ക്കാലം അനുഭവപ്പെടുക. സെപ്റ്റംബര്‍ ഇരുപത്തിരണ്ടോട് കൂടി വേനല്‍ക്കാലത്തിന് സമാപനമാകും. ഓഗസ്റ്റ് മൂന്നാം വാരത്തോട് കൂടി തന്നെ വേനല്‍ക്കാലത്തിന്റെ സമാപനത്തിന്റെ അടയാളമായി സുഹൈല്‍ നക്ഷത്രം ആകാശത്ത് പ്രത്യക്ഷപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.