വാഹനങ്ങള്‍ ശരിയായ ദിശയില്‍ ഓവര്‍ടേക്ക് ചെയ്യാന്‍ അനുവദിക്കാത്തവര്‍ക്ക് പിഴ ഈടാക്കുമെന്ന് അബുദബി പൊലിസ്. 400 ദിര്‍ഹം പിഴ ഈടാക്കുമെന്നാണ് പൊലീസ് അറിയിച്ചത്. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണമെന്നും ഹോണ്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ ആശയക്കുഴപ്പത്തിലാക്കരുതെന്നും പൊലീസ് അറിയിച്ചു.പിന്നില്‍ നിന്ന് വരുന്നവര്‍ക്കോ ഇടത് പാതയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്കോ ഓവര്‍ടേക്കിങ്ങിന് അനുവദിക്കാത്ത വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുമെന്നാണ് അബുദബി പൊലീസ് അറിയിച്ചത്. നിയമലംഘനത്തിന് 400 ദിര്‍ഹമാണ് പിഴ ഈടാക്കുന്നത്.
ഇടത് പാതയിലൂടെ കയറി വകുന്ന വാഹനങ്ങളെ ശല്യപ്പെടുത്താതെ റോഡുകള്‍ സുരക്ഷിതമാക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കുറഞ്ഞ വേഗതയില്‍ വാഹനമോടിക്കുന്നവര്‍ ഫാസ്റ്റ് ട്രാക് ഉപയോഗിക്കരുതെന്നും ഇത് വലിയ അപകടങ്ങള്‍ക്ക് വഴി വെക്കുമെന്നും പൊലീസ് അറിയിച്ചു.
വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിത അകലം പാലിക്കാത്തതാണ് വാഹന അപകടങ്ങളുടെ പ്രധാന കാരണം. വാഹനങ്ങളെ അശ്രദ്ധമായി മറികടക്കുന്നവര്‍ക്കും 400 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്റും ലഭിക്കും. വാഹനം കണ്ടുകെട്ടുകയും ചെയ്യും. മൂന്ന് മാസത്തിനകം അയ്യായിരം ദിര്‍ഹം പിഴയടച്ച് വാഹനം തിരിച്ചെടുക്കാം. യുഎഇ നിരത്തുകളില്‍ നടക്കുന്ന വാഹനാപകടങ്ഹളില്‍ 20 ശതമാനവും നടക്കുന്നത് അപകടകരമായ ഓവര്‍ടേക്കിങ് മൂലമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നിയമം കര്‍ശനമാക്കിയിരിക്കുന്നത്. സുരക്ഷിത പാത എന്ന പേരില്‍ പൊലീസ് ബോധവല്‍ക്കരണവും നടത്തി വരുന്നുണ്ട്.