യുഎഇയില്‍ നാളെയും മറ്റന്നാളും മഴ അനുഭവപ്പെടും എന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം.ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ അനുഭവപ്പെട്ടു.ഇന്ന് മുതല്‍ മൂന്ന് ദിവസം മഴ അനുഭവപ്പെടും എന്നാണ് യുഎഇ ദേശീയകാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്.തീരപ്രദേശങ്ങള്‍,വടക്കന്‍ എമിറേറ്റുകള്‍,കിഴക്കന്‍ മേഖല എന്നിവടങ്ങളിലാണ് ഇടവിട്ടുള്ള മഴയ്ക്ക് സാധ്യത.ചിലയിടങ്ങളില്‍ ഭേദപ്പെട്ട മഴയ്ക്കാണ് സാധ്യത.
ചൊവ്വാഴ്ച വരെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.ഇന്ന് പുലര്‍ച്ചെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ അനുഭവപ്പെടുന്നുണ്ട്.അബുദബി,ദുബൈ,ഷാര്‍ജ,ഉംഅല്‍ഖുവൈന്‍,ഫുജൈറ റാസല്‍ഖൈ എമിറേറ്റുകളുടെ വിവിധ ഭാഗങ്ങളിലാണ് മഴ അനുഭവപ്പെട്ടത്.അബുദബിയില്‍ അല്‍ദഫ്രമേഖലയില്‍ ആണ് അനുഭവപ്പെട്ടത്.ഷാര്‍ജയില്‍ ദിബ്ബ.ദെയ്ദ് തുടങ്ങിയ പ്രദേശങ്ങളിലും ദുബൈയില്‍ ഹത്തയിലും വേള്‍ഡ്് ഐലന്‍ഡിലും ആണ് മഴ അനുഭവപ്പെട്ടത്.