യുഎഇയില്‍ ചൂട് വീണ്ടും കുറഞ്ഞു. കൂടിയ താപനില നാല്‍പ്പത് ഡിഗ്രി സെല്‍ഷ്യസില്‍ താഴെ എത്തി.വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു.
കടുത്ത ചൂട് നീങ്ങി മിതമായ താപനിലയിലേക്ക് എത്തിയിരിക്കുകയാണ് യുഎഇ.ഉള്‍പ്രദേശങ്ങളില്‍ ശരാശരി മുപ്പത്തിയാറ് ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത്. റാസല്‍ഖൈമയിലെ ജബല്‍ ജയ്‌സില്‍ രേഖപ്പെടുത്തിയ പതിനേഴ് ഡിഗ്രി സെല്‍ഷ്യസ് ആണ് കുറഞ്ഞ താപനില.ഈ ദിവസങ്ങളില്‍ മുന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ കുറവ് രേഖപ്പെടുത്തും എന്നും ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ വിദഗദ്ധര്‍ അറിയിപ്പ് നല്‍കിയിരുന്നു.
അന്‍പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് വരെ താപനില വര്‍ദ്ധിച്ച ചൂടുകാലം ആണ് അവസാനിച്ചിരിക്കുന്നത്.വടക്കുപടിഞ്ഞാറന്‍ കാറ്റാണ് രാജ്യത്ത് നിലവില്‍ താപനില കുറയുന്നതിന് കാരണം.വ്യാഴാഴ്ചയോടെ താപനിലയില്‍ വീണ്ടും വര്‍ദ്ധനയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.കാറ്റിന്റെ വേഗത മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വരെ വര്‍ദ്ധിച്ചേക്കും എന്നും കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു.