യുഎഇയില്‍ താമസനിയമലംഘകര്‍ക്ക് പൊതുമാപ്പിന് സമാനമായ പിഴയിളവ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ രണ്ട് മാസക്കാലം ആണ് പിഴയിളവ് ലഭിക്കുക. ഇക്കാലയളവില്‍ താമസനിയമലംഘകര്‍ക്ക് പിഴ കൂടാതെ രാജ്യം വിടുകയോ രേഖകള്‍ നിയമാനുസൃതമാക്കി രാജ്യത്ത് തുടരുകയോ ചെയ്യാം എന്നാണ് ഐ.സി.പിയുടെ അറിയിപ്പ്.
നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും എന്നും ഐസിപി അറിയിച്ചു.വീസ കാലാവധി അവസാനിച്ചതിന് ശേഷവും രാജ്യത്ത് തുടരുന്നവര്‍ക്ക് സഹായകമാകുന്നതാണ് യുഎഇയുടെ ഈ പ്രഖ്യാപനം.ഇതിന് മുന്‍പ് 2018-ല്‍ ആണ് യുഎഇ താമസനിയമലംഘകര്‍ക്ക് സമാനമാം വിധത്തില്‍ പൊതുമാപ്പ് അനുവദിച്ചത്.