റാസല്‍ഖൈമയില്‍ നിന്നും ഒമാന്‍ മുസാന്ദത്തേക്ക് ബസ് സര്‍വീസ് ഒക്ടോബര്‍ ആറ് മുതല്‍. ആഴ്ച്ചയില്‍ മൂന്ന് ദിവസം ആണ് സര്‍വീസ്. അന്‍പത് ദിര്‍ഹം ആണ് ടിക്കറ്റ് നിരക്ക്.
റാസല്‍ഖൈമയില്‍ നിന്നും മുസാന്ദം ഗവര്‍ണറേറ്റിലെ വിലായത്ത് കസബിലേക്കാണ് ബസ് സര്‍വീസ്. വെള്ളി, ശനി,ഞായര്‍ ദിവസങ്ങളില്‍ പ്രതിദിനം രണ്ട് സര്‍വീസുകള്‍ ആണ് റാസല്‍ഖൈമ ആര്‍ടിഎ ബസ് നടത്തുക. രാവിലെ എട്ട് മണിക്കും വൈകിട്ട് ആറ് മണിക്കൂം ആണ് റാസല്‍ഖൈമയില്‍ നിന്നും ബസ് പുറപ്പെുക. മൂന്ന് മണിക്കൂര്‍ നീണ്ടുംനില്‍ക്കുന്നതാണ് ബസ് യാത്ര.
റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടിയുടെ വെബ്‌സൈറ്റിലും റാക്ബസ് ആപ്പിലും ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഇത് കൂടാതെ ബസ് സ്റ്റേഷിലും ബസിലും ടിക്കറ്റുകള്‍ ലഭിക്കും. റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടിയും മുസാന്ദം മുന്‍സിപ്പാലിറ്റിയും തമ്മില്‍ ഓഗസ്റ്റ് മുപ്പതിന് ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ബസ് സര്‍വീസ് ആരംഭിക്കുന്നത്.