യുഎഇയില്‍ അടുത്ത നാല് ദിവസം നേരിയ മഴയ്ക്ക് സാധ്യതയെന്ന്ദേശീയകാലാവസ്ഥാ കേന്ദ്രം.പൊടിക്കാറ്റിനും സാധ്യതയുണ്ട്.രാജ്യത്ത് ചിലയിടങ്ങളില്‍ ഇന്ന് നേരിയ മഴ അനുവപ്പെട്ടു.
പടിഞ്ഞാറന്‍ഭാഗത്ത് നിന്നും എത്തുന്ന ന്യൂമര്‍ദ്ദത്തിന്റെ സ്വാധീനം ആണ് യുഎഇയില്‍ കാലാവസ്ഥാ മാറ്റത്തിന് കാരണം.നാളെ ആകാശ പൂര്‍ണ്ണമായോ ഭാഗികമായോ മേഘാവൃതമായിരിക്കും.തീരമേഖലയില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.പൊടിപടലങ്ങള്‍ ഉയര്‍ത്തി മണിക്കൂറില്‍ നാല്‍പ്പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റും വീശിയേക്കും.ചൊവ്വാഴ്ച വടക്കന്‍ മേഖലയിലും തീരപ്രദേശങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.രാത്രിയില്‍ അന്തരീക്ഷ ഈര്‍പ്പത്തില്‍ വര്‍ദ്ധനയുണ്ടാകും.ബുധനാഴ്ച രാവിലെ മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്.
ബുധനാഴ്ചയും വടക്കന്‍ മേഖലയിലും കിഴക്കന്‍ ഭാഗത്തുംതീരപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.വ്യാഴാഴ്ട പകല്‍സമയത്തും യുഎഇയില്‍ മഴ അനുഭവപ്പേട്ടേക്കാം.ഇന്ന് അല്‍ദഫ്ര മേഖലയില്‍ ആണ് നേരിയ മഴ അനുഭവപ്പെട്ടത്.ദുബൈ അല്‍മക്തും വിമാനത്താവള പരിസരത്തും സൈ്വഹാനിലും ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടു.