യുഎഇയില്‍ പുതിയ എയര്‍ബോണ്‍ ബ്രിഗേഡ് കമാന്‍ഡ് നിലവില്‍ വന്നതായി പ്രതിരോധ മന്ത്രാലയം. ഖലീഫ ബിന്‍ സായിദ് ടു ബ്രിഗേഡ് കമാന്‍ഡ് എന്ന പേരിലാണ് പുതിയ വ്യോമ ബ്രിഗേഡ് കമന്‍ഡ് രൂപീകരിച്ചത്. പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിന് കീഴിലായിരിക്കും പ്രവര്‍ത്തനം.
ഖലീഫ ബിന്‍ സായിദ് ടു എയര്‍ബോണ്‍ ബ്രിഗേഡ് കമാന്‍ഡ് എന്ന പേരിലാണ് പുതിയ വ്യോമ കമാന്‍ഡ്. പുതിയ കമാന്‍ഡ് പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിന്റെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുക എന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. അല്‍ സാമിഹ് മേഖലയില്‍ നടന്ന ലോയല്‍റ്റി സ്റ്റാന്‍ഡ് ലൈനപ്പ് ചടങ്ങിനിടെയാണ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ചടങ്ങിന്റെ രക്ഷാധികാരി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മുഖ്യകാര്‍മികത്വത്തില്‍ പതാകയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. രാജ്യത്തിന്റെ സൈനിക നവീകരണത്തെ പിന്തുണയ്ക്കുന്നതിനതിനാണ് പുതിയ സേന.
സങ്കീര്‍ണ്ണമായ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തമായ ഒരു നൂതന പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിനുള്ള യുഎഇയുടെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ വ്യോമ ബ്രിഗേഡ് രൂപീകരിച്ചത്.