അബുദബി: ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോള്‍ ലിറ്ററിന് പതിമൂന്ന് ഫില്‍സും, ഡീസലിന് ലിറ്ററിന് പതിനാല് ഫില്‍സും വര്‍ദ്ധിപ്പിച്ചു. യുഎഇ ഊര്‍ജ്ജ മന്ത്രാലയത്തിനു കീഴിലെ ഇന്ധനവില നിര്‍ണ്ണയ സമിതിയാണ് ഫെബ്രുവരി മാസത്തേയ്ക്കുള്ള പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചത്. പെട്രോള്‍ ലിറ്ററിന് പതിമൂന്ന് ഫില്‍സും ഡീസല്‍ ലിറ്ററിന് പതിനാല് ഫില്‍സും വര്‍ദ്ധിപ്പിച്ചു. തുടര്‍ച്ചയായി രണ്ട് മാസം വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. സൂപ്പര്‍ 98 പെട്രോളിന് 2 ദിര്‍ഹം 74 ഫില്‍സാണ് ഫെബ്രുവരി മാസത്തെ വില. ജനുവരിയില്‍ 2 ദിര്‍ഹം 61 ഫില്‍സാണ് വില. സ്‌പെഷ്യല്‍ 95 പെട്രോളിന് 2 ദിര്‍ഹം 50 ഫില്‍സില്‍ നിന്നും 2 ദിര്‍ഹം 63 ഫില്‍സായിട്ടാണ് വില വര്‍ദ്ധിച്ചത്. ഇ പ്ലസ് 91 പെട്രോളിന് ഫെബ്രുവരിയില്‍ 2 ദിര്‍ഹം 55 ഫില്‍സ് നല്‍കണം. ജനുവരിയില്‍ ഇത് 2 ദിര്‍ഹം 43 ഫില്‍സായിരുന്നു. ഡീസല്‍ ലിറ്ററിന് 2 ദിര്‍ഹം 82 ഫില്‍സാണ് ഫെബ്രുവരി മാസത്തെ വില. ജനുവരിയില്‍ 2 ദിര്‍ഹം 68 ഫില്‍സാണ് ഈടാക്കുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് യുഎഇയിലും ഇന്ധനവിലയില്‍ പ്രതിഫലിക്കുന്നത്.