യുഎഇയിലും സ്വര്‍ണ്ണവിലയില്‍ മുന്നേറ്റം. ഒരുഗ്രാമിന് മൂന്ന് ദിര്‍ഹത്തിലധികം ആണ് വില വര്‍ദ്ധന.ആഗോളസാമ്പത്തിക സാഹചര്യങ്ങള്‍ ആണ് വില വര്‍ദ്ധനയ്ക്ക് കാരണം.
24 ക്യാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്റെ വില 297 ദിര്‍ഹം അന്‍പത് ഫില്‍സ് ആയിട്ടാണ് വര്‍ദ്ധിച്ചത്. ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 275 ദിര്‍ഹം അന്‍പത് ഫില്‍സായും വര്‍ദ്ധിച്ചു. 266 ദിര്‍ഹം അന്‍പത് ഫില്‍സ് ആണ് ഇരുപത്തിയൊന്ന് ക്യാരറ്റ് സ്വര്‍ണ്ണത്തിന് വില. തുടര്‍ച്ചയായ മൂന്നാം ദിവസം ആണ് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധന രേഖപ്പെടുത്തുന്നത്.
2457 ഡോളഖിലേക്കാണ് ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വില വര്‍ദ്ധിച്ചിരിക്കുന്നത്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം മൂര്‍ച്ഛിക്കുന്നതും ആണ് സ്വര്‍ണ്ണത്തിന്റെ വില വര്‍ദ്ധനയ്ക്ക് കാരണം. അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന ആശങ്ക സ്വര്‍ണ്ണത്തിന്റെ വില വര്‍ദ്ധിപ്പിക്കുകയാണ്. ഈ ആശങ്കയുടെ പേരില്‍ ആഗോളതലത്തില്‍ ഓഹരി വിപണികളിലും ഇന്ന് തകര്‍ച്ച നേരിട്ടു.
ഇന്ന് രാത്രി അമേരിക്കയില്‍ നിന്നുള്ള തൊഴില്‍-ഫാക്ടറി ഉത്പാദന കണക്കുകള്‍ പുറത്ത് വരും എന്നതും വിപണിയെ ബാധിക്കുന്നുണ്ട്. ഇത് മാന്ദ്യസൂചന നല്‍കുന്നതാകും എന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം ഇസ്രയേല്‍ ഗാസ യുദ്ധം പൂതിയ തലങ്ങളിലേക്ക് വികസിക്കുന്നതും വിപണിയെ ബാധിക്കുന്നുണ്ട്.ഇത്തരം ഘട്ടങ്ങളില്‍ നിക്ഷേപകര്‍ സ്വര്‍ണ്ണത്തെ കൂടുതല്‍ വിശ്വാസത്തില്‍ എടുക്കുന്നതാണ് വില വര്‍ദ്ധനയ്ക്ക് കാരണം